KSDLIVENEWS

Real news for everyone

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; മുല്ലപ്പള്ളി രാമചന്ദ്രൻ

SHARE THIS ON

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ഹൈക്കമാൻഡുമായുള്ള ആലോചനകൾക്ക് ശേഷമാണ് തീരുമാനമെന്ന് മുല്ലപ്പളളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

ദില്ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഷാഫി പറമ്പില്‍ പാലക്കാട് തന്നെ മത്സരിക്കും എ വി ഗോപിനാഥിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും നേതാക്കള്‍ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിർദ്ദേശത്തിൽ കെ സി ജോസഫിന് കാഞ്ഞിരപ്പള്ളി നൽകിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!