വാക്സിൻ ക്ഷാമത്തിന് പരിഹാരം ; സംസ്ഥാനത്ത് 48,960 ഡോസ് വാക്സിൻ എത്തിച്ചു , കൂടുതൽ ഡോസ് ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമായി. 48,960 ഡോസ് വാക്‌സിന്‍ കൂടി കേരളത്തില്‍ എത്തിയതായി ആരോഗ്യവകുപ്പ്. ഭാരത് ബയോട്ടെക്കിന്റെ കൊ-വാക്‌സിനാണ് എത്തിച്ചത്. തിരുവനന്തപുരത്തേക്ക് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസും കോഴിക്കോട് 13,120 ഡോസ് വാക്‌സിനുമാണ് എത്തിക്കുന്നത്. കൂടുതല്‍ ഡോസ് വാക്‌സിന്‍ അടുത്ത ദിവസങ്ങളിലായി എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. .
സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 98,287 മുന്നണി പോരാളികള്‍ക്കും 2,15,297 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 1,53,578 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കും. വാക്‌സിന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.
വാക്സീനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ടതില്ല. കോവിന്‍ വൈബ് സൈറ്റിലോ (https://www.cowin.gov.in) ആശുപത്രിയില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. മുന്‍ഗണനാക്രമമനുസരിച്ച് എല്ലാവര്‍ക്കും തൊട്ടടുത്ത വാക്സീനേഷന്‍ കേന്ദ്രത്തില്‍ നിന്നും വാക്സീന്‍ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലായി 1000ത്തോളം കേന്ദ്രങ്ങളിലാണ് വാക്സീന്‍ നല്‍കുന്നത്.

