KSDLIVENEWS

Real news for everyone

ഗാസയില്‍ ആകാശമാര്‍ഗം ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനിടെ അപകടം: 6 മരണം

SHARE THIS ON

ഗാസയില്‍ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 6 പേർ മരിച്ചു. രണ്ട് കുട്ടികളടക്കം ആറ് ഫലസ്തീനികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. എയർഡ്രോപ് ചെയ്ത ഭക്ഷ്യചാക്കുകള്‍ തലയില്‍ പതിച്ചാണ് മരണം സംഭവിച്ചത്. വടക്കൻ ഗസ്സ നഗരമായ ശാത്തി അഭയാർഥി ക്യാമ്ബില്‍ വരി നിന്നവരുടെ തലയിലാണ് വലിയ ഭക്ഷ്യചാക്കുകള്‍ പതിച്ചത്. ഏത് രാജ്യം ആഹാര സാധാനങ്ങള്‍ വിതരണം ചെയ്യുന്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. അമേരിക്കയും ജോ‍‍ർദനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗാസയില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്. ആളുകളുടെ മരണത്തിന് പിന്നാലെ ആകാശമാർഗം വഴി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. അതിർത്തി വഴി റോഡ് മാർഗം അവശ്യവസ്തുക്കള്‍ എത്തിക്കണമെന്നാണ് ആവശ്യം. ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടല്‍ മാ‍ർഗം എത്തിക്കാനുള്ള ഇടനാഴി നാളെയോടെ പ്രവർത്തന സജ്ജമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. മാനുഷിക സഹായ വിതരണത്തിനായി ഗസ്സയില്‍ താല്‍കാലിക തുറമുഖം നിർമിക്കാൻ സൈന്യത്തിന് നിർദേശം നല്‍കിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!