KSDLIVENEWS

Real news for everyone

ബേക്കലിൽ ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

SHARE THIS ON

ഉദുമ(കാസർകോട്): ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാലിനെയാണ് ബേക്കൽ ഇസ്ലാമിക് എഎൽപി സ്‌കൂളിലെ പോളിങ് ബൂത്തിൽവെച്ച് സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്.

തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ചീഫ് ഏജന്റിന്റെ കണ്ണട പോലീസ് പിടിച്ചെടുത്തു. അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികൾ പിന്നീടുണ്ടാകുമെന്നും പോലീസ് അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

error: Content is protected !!