KSDLIVENEWS

Real news for everyone

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരേ കേസ്

SHARE THIS ON

പത്തനംതിട്ട: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് വിവാഹം. 20 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ച വിവാഹത്തിൽ പങ്കെടുത്തത് 75 പേർ. പത്തനംതിട്ട നഗരപരിധിയിൽ നിന്ന് പത്തുകിലോമീറ്റർ അകലെയുളള വള്ളിക്കോട്ടാണ് സംഭവം നടന്നത്.

വള്ളിക്കോട്ടെ കൺവെൻഷൻ സെന്ററിൽ രാവിലെ പത്തുമണിക്കായിരുന്നു വിവാഹം. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. എന്നാൽ 20 പേർക്ക് പങ്കെടുക്കാനുളള അനുവാദമാണ് നൽകിയിരുന്നത്. വിവാഹത്തിൽ 75 പേർ പങ്കെടുത്തു.

തുടർന്ന് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കോവിഡ് മാർഗനിർദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തിൽ വധുവിന്റെ പിതാവിനും
മണ്ഡപം മാനേജർമാക്കെതിരേയും കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!