കോവാക്സീന്‍ വിതരണം ആദ്യഘട്ടത്തില്‍ 14 സംസ്ഥാനങ്ങള്‍ക്ക്; പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: ഭാരത്കോ ബയോടെക് കോവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സീനാണ് കേരളം ആവശ്യപ്പെട്ടത്. ഭാരത് ബയോടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മെയ് ആദ്യം മുതല്‍ നേരിട്ട് വാക്സീന്‍ നല്‍കിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രയും , തെലങ്കാനയും തമിഴ്നാടുമാണുള്ളത്.
കൂടാതെ മഹാരാഷ്ട്രയും, ഡല്‍ഹിയും ഗുജറാത്തുമടക്കം ആകെ 14 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സീന്‍ നല്‍കുക.
അതേസമയം, കോവിഡ് വാക്‌സിന്റെ 72 ലക്ഷത്തിലധികം ഡോസുകള്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 ലക്ഷത്തിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ഇതുവരെ 17.56 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ (17,56,20,810) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കി. ഇതില്‍ പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പെടെ 16,83,78,796 ഡോസുകളാണ് ആകെ ഉപയോഗിച്ചതെന്നാണ് കണക്കുകള്‍.
72 ലക്ഷത്തിലധികം ഡോസുകള്‍ (72,42,014) ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ലഭ്യമാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 ലക്ഷത്തിലധികം (46,61,960) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

