കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മകള്‍ വിവാഹിതയായി; വരന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍; വീഡീയോ

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായി. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ പ്രതീക് ദോഷിയാണ് വരന്‍. കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു ചടങ്ങ്. സര്‍ക്കാരിലും ബിജെപിയിലുമുള്ളപ്രമുഖരൊന്നും ചടങ്ങിനില്ല എന്നതും ശ്രദ്ധേയമാണ്. നിര്‍മലാ സീതാരാമന്റെയും സാമൂഹിക ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകറിന്റെയും മകളായ വാങ്മയി ദേശീയ മാധ്യമമായ മിന്റിലെ ഫീച്ചര്‍ റൈറ്ററാണ്.