പുതുതായി ഒറ്റ മെഡിക്കല്‍ കോളേജ് പോലുമില്ല, കേന്ദ്രത്തിന്റേത് കേരളം ഇന്ത്യയിലല്ലെന്ന സമീപനം- മന്ത്രി

തിരുവനന്തപുരം: കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിന് പുതിയ മെഡിക്കൽ കോളേജ് അനുവദിക്കാതിരുന്ന കേന്ദ്ര നടപടിയെ വിമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങള്‍ക്ക് 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചതിൽ കേരളത്തിന് ഒരെണ്ണം പോലുമില്ല. ഇതിനുമുമ്പ് 125 നഴ്സിങ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നും അനുവദിച്ചില്ല. കേരളം ഇന്ത്യയിലല്ല എന്ന രീതിയിലാണ് കേന്ദ്രത്തിന്റെ സമീപനമെന്നും മന്ത്രി വിമര്‍ശിച്ചു ഗോത്രവർഗ മേഖലയിലുള്ള വയനാട് ആശുപത്രിയുടെ പ്രാധാന്യം കേന്ദ്രത്തിനെ അറിയിച്ചിരുന്നതാണ്. വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം വേണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.