KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി ഡൽഹിയിൽ; സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം; പങ്കെടുക്കാതെ കേരളത്തിലേക്ക്

SHARE THIS ON

ന്യൂഡൽഹി: ക്ഷണമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. പിബി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡൽഹിയിലുണ്ടായിരുന്നു. കേരള ഹൗസിലായിരുന്നു താമസം. കേരള ഹൗസിലേക്കാണ് സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണമെത്തിയത്.

പിബി യോഗത്തിനുശേഷം ഇന്നു രാത്രി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!