ബ്രൈറ്റ് ട്യൂഷൻ സെന്റർ വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ബദിയടുക്ക: ബ്രൈറ്റ് ട്യൂഷൻ സെന്ററിൽ വിന്നേഴ്സ് മീറ്റും 2023-24 ബാച്ചിലെ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാന്ത ബി പരിപാടി ഉദ്ഘാടനം ചെയ്തു. ട്യൂഷൻ സെന്റർ മാനേജർ ഷക്കീൽ മുനിയൂർ അധ്യക്ഷ പ്രഭാഷണം നടത്തി. അധ്യാപകരായ സാബിത് , അക്ബർ അലി, നമ്പൂതിരി, സന്ത്യ, അബിജിത് എന്നിവർ സംസാരിച്ചു.

