കിറ്റെക്സ് സംഘം ഇന്ന് ഹൈദരാബാദിലേക്ക്
; വന്‍ വാഗ്ദാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

കൊച്ചി: കിറ്റെക്സ് സംഘം ഇന്ന് തെലുങ്കാനയിലേക്ക്. കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിയുടെ വ്യവസായ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചര്‍ച്ച തെലങ്കാന സര്‍ക്കാരുമായി ചര്‍ച്ച നടത്തും. കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പോകുന്നത്. വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് കിറ്റെക്സ് പ്രതിനിധികള്‍ ഹൈദരാബാദിലെത്തുന്നത്. തെലുങ്കാന സര്‍ക്കാര്‍ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബിനൊപ്പം ഡയറക്ടര്‍മാരായ ബെന്നി ജോസഫ്, കെ എല്‍ വി നാരായണന്, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ഹര്‍കിഷന്‍ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിള്‍, ജനറല്‍ മാനേജര്‍ സജി കുര്യന് എന്നിവരും സംഘത്തിലുണ്ടാകും.

