കരിപ്പൂരില്‍ 45 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കണ്ടെത്തിയത് വിമാനത്തിലെ ലൈഫ് ജാക്കറ്റ് കിറ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. വിമാനത്തില്‍ ലൈഫ് ജാക്കറ്റ് കിറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്തിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 1147 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അതേസമയം സ്വര്‍ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. സ്വര്‍ണം ശുചീകരണ തൊഴിലാളികള്‍ വഴി പുറത്തെത്തിക്കാനാകാം പ്രതികള്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസ് കരുതുന്നത്

