KSDLIVENEWS

Real news for everyone

മാലിദ്വീപ് വഴിയുള്ള സൗദിയാത്രയ്ക്ക് വീണ്ടും വഴിതെളിയുന്നു

SHARE THIS ON

ഇന്ത്യക്കാര്‍ക്ക് മാലിദ്വീപിലേക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ വീണ്ടും തീരുമാനം. ഇതോടെ ജൂലൈ 15 മുതല്‍ ഇന്ത്യക്കാര്‍ക്ക് മാലിദ്വീപ് വഴി സൗദിയിലേക്ക് പറക്കാനായേക്കും. ഈ മാസം 15 മുതല്‍ വിസ അനുവദിച്ചുതുടങ്ങുമെന്ന് മാലിദ്വീപ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ അറൈവല്‍ വിസ ഉള്‍പ്പെടെയുള്ളവ ഇതിന്റെ ഭാഗമായി ലഭിക്കും. ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാനുള്ള ഇടത്താവളമായിരുന്നു മാലിദ്വീപ്. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള മാലിദ്വീപിന്റെ തീരുമാനത്തെ സൗദി പ്രവാസികള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കടുത്ത നിബന്ധനകളോടുകൂടിയാണ് ഈ രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം അനുവദിക്കുക.

ഇന്ത്യയില്‍നിന്നെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ദ്വീപിലെ ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നതിന് അനുമതി നല്‍കില്ല. പകരം കൂടുതല്‍ ആള്‍പാര്‍പ്പില്ലാത്ത മറ്റു ദ്വീപുകളിലെ റിസോര്‍ട്ടുകളിലായിരിക്കും താമസം ഒരുക്കുക. ഒപ്പം ദ്വീപില്‍ പ്രവേശിക്കുന്നതിനുമുമ്ബ് എടുത്ത പിസിആര്‍ ടെസ്റ്റിന് പുറമേ ദ്വീപിലെത്തിയ ശേഷം 48 മുതല്‍ 72 മണിക്കൂറിനിടയില്‍ വീണ്ടും പിസിആര്‍ ടെസ്റ്റും എടുക്കണം.

നിബന്ധനകള്‍ പാലിച്ചുള്ള യാത്ര മുമ്ബത്തേതിനെക്കാള്‍ ചിലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഒപ്പം ചൂഷണത്തിനും തട്ടിപ്പിനുമുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ടിക്കറ്റ് ബുക്കിങ് ശ്രദ്ധിക്കുകയും ട്രാവല്‍സുകളുടെ നിയമാവലി കൃത്യമായി മനസ്സിലാക്കുകയും ചെയ്തില്ലെങ്കില്‍ പണം നഷ്ടപ്പടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!