KSDLIVENEWS

Real news for everyone

ഭരണകൂട ഭീകരത” രക്തസാക്ഷി ഫാദർ സ്റ്റാൻ സ്വാമി രാജ്യത്തെ വിപ്ലവത്തിന് കരുത്ത് പകരും. അഹ്മദ് ചൗക്കി

SHARE THIS ON

മൊഗ്രാൽ പുത്തൂർ :- രാജ്യത്ത് അടിസ്ഥാന ജനവിപാകങ്ങൾക്ക് വേണ്ടി ശബ്ദിക്കുകയും ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ UAPA കരിനിയമം ചാർത്തി ഒരു മനുഷ്യൻ എന്ന പരിഗണന പോലും നൽകാതെ ക്രൂരമായ വിചാരണയിലൂടെ തടവറയിൽ രക്തസാക്ഷ്യത്വം വഹിക്കേണ്ടി വന്ന ഫാദർ സ്റ്റാൻ സ്വാമി രാജ്യത്തെ വിപ്ലവ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്നും വിമോചന പോരാട്ടങ്ങളിലെ കരുത്തായ് മാറുമെന്നും എസ്ഡിപിഐ,കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗവും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റുമായ അഹ്മദ് ചൗക്കി,
ഫാദർ സ്റ്റാൻ സ്വാമി രോഗബാധിതനായും തടവറയിൽ കാലിൽ ചങ്ങലഘടിച്ചായിരുന്നു ശിശ്രൂശിച്ചത്.
അതീവ അവശനായ ഒരു പൗരനോട് ഒരു ദാക്ഷിണ്യവും കൂടാതെയുള്ള പരിചരണം മനുഷ്യാവകാശ ലംഘനമാണെന്നും സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷി ആണെന്നും അദ്ദേഹം സൂചിപിച്ചു.
എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ സമര ദിന ആഹ്വാനവുമായ് ബന്ധപെട്ട് മൊഗ്രാൽ പുത്തൂരിലെ സമര പരിപാടികൾ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുയായിരുന്നു അഹ്മദ് ചൗക്കി.
പഞ്ചായത്തിലെ വിവിധ ബ്രാഞ്ചുകളിൽ പ്രതിഷേധ ദിനം ആചരിച്ചു.
അൻവർ കല്ലങ്കൈ, മൊയ്തീൻ കുഞ്ഞി പടിഞ്ഞാർ.സവാദ് കല്ലങ്കൈ,റിയാസ് കുന്നിൽ,ശിഹാബ് പുത്തൂർ,ശംസു മൊഗർ,ഹമീദ് എരിയാൽ, അബ്ദുല്ല എരിയാൽ,ശമീർ ചൗക്കി തുടങ്ങിയവർ വിവിത ബ്രാഞ്ചുകളിലെ സമരങ്ങൾക്ക് നേതൃത്വം നൽകീ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!