KSDLIVENEWS

Real news for everyone

കുമ്പളയിൽ ലോക്ഡൗണിനെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രതിഷേധിച്ചു

SHARE THIS ON

കുമ്പള: ലോക് ഡൗണിനെതിരേ കുമ്പളയിൽ വ്യാപാരികൾ രംഗത്ത്. വ്യാഴാഴ്ച കുമ്പള ടൗണിൽ ട്രിപ്പിൾ ലോക്ഡൗൺ അവഗണിച്ച് വ്യാപാരസ്ഥാപനങ്ങൾ തുറന്നാണ് വ്യാപാരികൾ പ്രതിഷേധിച്ചത്.

കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറക്കുകയും ഇളവുകൾ അനുവദിച്ച മറ്റു വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുകയും സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം ഓടുകയും ചെയ്ത സാഹചര്യത്തിൽ വസ്ത്രം, ഫാൻസി തുടങ്ങി ഏതാനും ചില വ്യാപാരസ്ഥാപനങ്ങൾക്കുമാത്രം വിലക്കേർപ്പെടുത്തിയ നടപടിക്കെതിരേയാണ് പ്രതിഷേധം.

ലക്ഷങ്ങളുടെ ചരക്കുകൾ വാങ്ങിക്കൂട്ടി രണ്ടുവർഷത്തോളമായി വിറ്റഴിക്കാനാവാതെ വലിയ വിഷമത്തിലാണ് വ്യാപാരികൾ. കുമ്പള ഇൻസ്പെക്ടർ, എസ്.ഐ. എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി വ്യാപാരികളുടെ പരാതികൾ ചോദിച്ചുമനസ്സിലാക്കി. വ്യാപാരികളുടെ പരാതികൾ കളക്ടറെ ബോധ്യപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ വ്യാപാരികൾക്ക് ഉറപ്പുനൽകി.

കുമ്പള വ്യാപാരി കൂട്ടായ്മ ഭാരവാഹികളായ മൂസ മഹർ, ഹമീദ് കാവിൽ, മുഹമ്മദ്‌ സ്മാർട്ട്, നദീം, റഫീഖ്, ഇർഷാദ്, ഹമീദ് സൂപ്പർ, വ്യാപാരിവ്യവസായി ഏകോപനസമിതി എക്സിക്യുട്ടീവ് അംഗം ഇബ്രാഹീം ബത്തേരി, അഷ്‌റഫ്‌ സ്കൈലർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!