KSDLIVENEWS

Real news for everyone

മൂവാറ്റുപുഴ പോക്‌സോ കേസിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ പ്രതിയാക്കാൻ ശ്രമം: പ്രതിപക്ഷ നേതാവ്

SHARE THIS ON

ഇടുക്കി: മൂവാറ്റുപുഴ പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പ്രതിയാക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടുക്കി വണ്ടിപ്പെരിയാറിലെ വിവാദ പീഡനക്കേസിൽ, പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. കേസിൽ സ്പെഷ്യൽ പ്രോസിക്യുട്ടരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴയിലെ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പ്രതിയാക്കാനുള്ള ശ്രമത്തിന് പിന്നിൽ സിപിഎമ്മാണ്. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമെങ്കിൽ നിയമസഹായം നൽകും. രാഷ്ട്രീയ ഇടപെടൽ കൊണ്ട് കേസ് തേച്ചുമായ്ച്ചു കളയാൻ പാടില്ല. വണ്ടിപ്പെരിയാർ മറ്റൊരു വാളയാർ ആകരുതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!