KSDLIVENEWS

Real news for everyone

അലിഗഢിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിന്റെ കുടുംബത്തെ മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

SHARE THIS ON

ഉത്തർപ്രദേശ് : അലിഗഢിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിന്റെ(35) കുടുംബത്തിന് ആശ്വാസവുമായി മുസ്‌ലിം ലീഗ് പ്രതിനിധി സംഘം. അഡ്വ.ഹാരിസ് ബീരാൻ എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിൽ കൊല്ലപ്പെട്ട ഫരീദിന്റെ വീട് സന്ദർശിച്ചത്. ഫരീദ് നിരപരാധിയാണെന്നും, ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ആക്രമണത്തെ ന്യായീകരിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ക്രമസമാധാന നില അതീവ അപകടാവസ്ഥയിലാണെന്നും അക്രമങ്ങളിൽ ഇരകൾക്ക് നീതി ലഭിക്കുംവരെ മുസ്‌ലിം ലീഗ് കൂടെയുണ്ടാകുമെന്നും സ്ഥലം സന്ദർശിച്ച അഡ്വ.ഹാരിസ് ബീരാൻ എംപി പറഞ്ഞു.
ഉച്ചയോടെ അലിഗഢിലെത്തിയ പ്രതിനിധി സംഘം അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റ് ജി. വൈശാഖ് ഐ.എ.എസുമായി കൂടിക്കാഴ്ച നടത്തി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ്, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, മുസ്‌ലിം ലീഗ് ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാന നിസാർ അഹമ്മദ്, ജന. സെക്രട്ടറി ഫൈസൽ ഷേഖ്, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം, മുസ്‌ലിം ലീഗ് യു.പി സംസ്ഥാന പ്രസിഡന്റ് ഡോ.മതീൻ ഖാൻ, അലിഗഢ് ജില്ലാ പ്രസിഡന്റ് നൂർ ശംസ്, പി.പി ജിഹാദ് എന്നിവർ അടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

error: Content is protected !!