വിജയവാഡ കോവിഡ് കെയർ സെന്ററിൽ തീപിടുത്തം. 7 പേർ മരിച്ചു
ആന്ധ്ര പ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം. ഏഴ് പേര്‍ മരിച്ചു. 15 പേരെ ഇതിനകം രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് കരുതുന്നത്.
വിജയവാഡയിലെ ഹോട്ടലില്‍ ഇന്ന് രാവിലെയാണ് സംഭവം. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് അന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പ്രതികരിച്ചു.