അടുത്ത മണിക്കൂറുകളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത: ജില്ലയിലടക്കം കേരളത്തിൽ പല സ്ഥലത്തും ജാഗ്രതാ നിർദ്ദേശം.
അടുത്ത 3 മണിക്കൂറിനിടെ തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.