ജില്ലയിൽ വീണ്ടും കോവിഡ് മരണം, വിദ്യാനഗർ പന്നിപ്പാറ സ്വദേശിനിയാണ് മരിച്ചത്
ജില്ലയിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. പന്നിപ്പാറയിലെ അസെസ് ഡിസൂസ 80 വയസുള്ള സ്ത്രീയാണ് മരിച്ചത്. അസുഖം കാരണം വെള്ളിയാഴ്ച്ചയാണ് ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ച്ച ഇവർ മരണപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ ട്രൂനാട്ട് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.