KSDLIVENEWS

Real news for everyone

കർഷകർക്ക് ആശ്വാസമായി ഒരു ലക്ഷം കോടിയുടെ ധന സഹായ പദ്ധതിയുമായി കേന്ദ്ര സർക്കാർ

SHARE THIS ON

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഒ​രു ല​ക്ഷം കോ​ടി​രൂ​പ വാ​യ്പ ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്കം കു​റി​ച്ചു. അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഫ​ണ്ടി​ന് കീ​ഴി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​തി​യ വാ​യ്പാ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ്രധാന്‍ മന്ത്രി കിസാന്‍ സമന്‍ നിധി (പിഎം-കിസാന്‍) പദ്ധതി ആറാം ഗഡുവായി 17,100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 8.55 കോടിയിലധികം കര്‍ഷകരാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍. വിളവെടുപ്പാനന്തര കാര്‍ഷികാവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പുതിയ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.കാ​ര്‍​ഷി​കോല്പ​ന്ന​ങ്ങ​ളു​ടെ സം​സ്ക​ര​ണം, വി​പ​ണ​നം തു​ട​ങ്ങി​യ​വ പ​രി​പോ​ഷി​പ്പി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും കൂട്ടിച്ചേര്‍ത്തു പ​റ​ഞ്ഞു. പിഎം-കിസാന്‍ പ​ദ്ധ​തി പ്ര​കാ​രം ഓ​രോ ക​ര്‍​ഷ​ക​നും പ്ര​തി​വ​ര്‍​ഷം 6000 രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നും അദ്ദേഹം വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!