അമിത്ഷാക്ക് കോവിഡ് നെഗറ്റീവ് ആയെന്ന വാർത്ത
നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം, ഒടുവിൽ നെഗറ്റീവാണെന്ന ട്വീറ്റ് പിൻവലിച്ച് ബി ജെ പി. എം.പി മനോജ് തിവാരിയും
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതിയ കൊവിഡ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം. അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായെന്ന് ബി.ജെ.പി എം.പി മനോജ് തിവാരിയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.
ഇതോടെ അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവെന്ന ട്വീറ്റ് മനോജ് തിവാരി പിന്‍വലിച്ചു.
ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയിലായിരുന്നു ഷാ കഴിഞ്ഞിരുന്നത്. എന്നാല്‍ അമിത് ഷാ എയിംസില്‍ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.