പമ്പാ ഡാം തുറന്നു: ആലപ്പുഴയില്‍ റെഡ് അലര്‍ട്ട്, കുട്ടനാട്ടില്‍ 600 ഏക്കറിലധികം കൃഷി നശിച്ചു
ആലപ്പുഴ: പമ്ബാ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്ബാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ , മാവേലിക്കര, കുട്ടനാട്, കാര്‍ത്തികപ്പളളി താലൂക്ക് പരിധിയിലുളളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കുട്ടനാട്ടില്‍ മടവീഴ്ച വ്യാപകമായി. 600 ഏക്കറിലധികം കൃഷി നശിച്ചിട്ടുണ്ട്. നിരവധി വീടുകളില്‍ വെളളം കയറിയിട്ടുണ്ട്. കൈനക്കിരി പഞ്ചായത്തിലെ വലിയ തുരുത്ത് പാടശേഖരത്തില്‍ മട വീണതോടെ സമീപപ്രദേശങ്ങളിലെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 300ഓളം കുടുംബങ്ങളെയാണ്
കായംകുളത്തും വീടുകളില്‍ വെളളം കയറിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ജനങ്ങള്‍ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്ബുകളിലേക്കും മാറിയിട്ടുണ്ട്. പമ്ബാ ഡാം തുറന്നത് കുട്ടിനാട്ടിന്റെ അവസ്ഥ കൂടുതല്‍ സ്ഥിതി രൂക്ഷമാകും . കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ പ്രദേശത്തും വെളളക്കെട്ടുണ്ട്. കിഴക്കന്‍ വെളളത്തിന്റെ വരവ് ശക്തമായതോടെ പലയിടങ്ങളിലും ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നിട്ടുണ്ട്. ഇവിടെനിന്ന് മാറ്റി പാര്‍പ്പിച്ചത്.