രാജമല പെട്ടിമുടി ദുരന്തം; 16 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 42 ആയി. പ്രതികൂല കാലാവസ്ഥയിലും തിരച്ചിൽ തുടരുന്നു

മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മരണസംഖ്യ 42 ആയി. ജില്ലാ പോലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാണ് ഇന്ന് പരിശോധനകള്‍ നടത്തുന്നത്.
ഇന്ന് രാവിലെ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പെട്ടിമുടി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാത്രി 10.50നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി നാലു ലയങ്ങളിലെ 30 കുടുംബങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടത്.