KSDLIVENEWS

Real news for everyone

ഡിജിറ്റല്‍ ഇടപാടുകളിലൂടെയുള്ള തട്ടിപ്പ് തുടര്‍ക്കഥയാകുമ്പോൾ പോസ്‌റ്റോഫീസ് വഴി കത്തയച്ചും മലയാളികളെ പറ്റിക്കാന്‍ തയ്യാറെടുക്കുകയാണ് തട്ടിപ്പുസംഘങ്ങള്‍ ;
കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന കത്ത് വായിച്ച് കാത്തിരിക്കുന്നവർക്ക് നഷ്ടമായത് ആയിരങ്ങൾ

SHARE THIS ON

കാഞ്ഞങ്ങാട്: ഡിജിറ്റല്‍ ഇടപാടുകളിലൂടെയുള്ള തട്ടിപ്പ് തുടര്‍ക്കഥയാകുമ്ബോള്‍ പോസ്‌റ്റോഫീസ് വഴി കത്തയച്ചും മലയാളികളെ പറ്റിക്കാന്‍ തയ്യാറെടുക്കുകയാണ് തട്ടിപ്പുസംഘങ്ങള്‍. വടക്കന്‍ കേരളത്തിലെ ചില വീടുകളില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ലഭിക്കുന്ന കത്തുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കാറുള്‍പ്പടെയുള്ള മോഹന വാഗ്ദ്ധാനങ്ങളാണ് ഈ കത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒരു വീട്ടുടമസ്ഥന് ലഭിച്ച കത്തിങ്ങനെ താങ്കള്‍ക്ക് മാരുതി ഡിസയര്‍ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്, ഈ കത്തിലെ ഒരു ഭാഗം ചുരണ്ടിയാല്‍ അത് മനസ്സിലാകും, കാര്‍ ലഭിക്കണമെങ്കില്‍ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സിനായി 40000 രൂപ അടക്കണമെന്നാണ് കത്തിലെ മറ്റൊരു നിര്‍ദ്ദേശം. നാല്‍പ്പതിനായിരം കൊടുത്താല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ മുറ്റത്ത് കിടക്കും എന്ന സ്വപ്നത്തില്‍ വീഴുന്നവര്‍ നിരവധിയാണ്. ഒടുവില്‍ കാശ് പോയി വിഷമത്തിലാവുന്നവര്‍ അപമാനഭയത്താല്‍ മിണ്ടാറില്ല, പരാതിയും നല്‍കാറില്ല. ഇതാണ് തട്ടിപ്പ് സംഘത്തിന് അനുഗ്രഹമാകുന്നത്.

വാട്സാപ്പിലെ പുത്തന്‍ തട്ടിപ്പ്

വാട്സ് ആപ്പ് സ്റ്റാറ്റസ് വഴി 500 രൂപ വരെ സമ്ബാദിക്കാന്‍ അവസരം എന്നു വാഗ്ദാനം ചെയ്ത സന്ദേശം ലഭിച്ചിട്ടുണ്ടോ. ഇങ്ങനെയൊരു സന്ദേശം ഫോണില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ കരുതിയിരിക്കണം. തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങളാണിതെന്ന സംശയത്തിലാണ് പൊലീസ്.

ഒന്നും ചിന്തിക്കാതെ പലരും നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ ‘ നിങ്ങള്‍ വാട്സ്‌ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ’ എന്ന വാഗ്ദാനമാണ് ലഭിക്കുന്നതത്രെ. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്‌ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത് പണംനേടൂ എന്നാണ് പരസ്യം. ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

പരസ്യം കണ്ട് രജിസ്റ്റര്‍ ചെയ്യുന്നവരോട് ഫോണ്‍ നമ്ബരും ജില്ലയും തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. ഒപ്പം കുറച്ച്‌ നിര്‍ദ്ദേശങ്ങളും നല്‍കും. നിങ്ങളുടെ വാട്സ്‌ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ലഭിക്കുന്ന വ്യൂവ്സിന്റെ സ്‌ക്രീന്‍ ഷോട്ട് ആവശ്യപ്പെട്ടാല്‍ കാണിക്കേണ്ടതാണ്, 30ല്‍ കുറവ് വ്യൂവേഴ്സ് ഉള്ള സ്റ്റാറ്റസുകള്‍ പരിഗണിക്കില്ല, ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകള്‍ വരെ ഷെയര്‍ ചെയ്യാം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം വഴി മാത്രമേ പണം പിന്‍വലിക്കാനാവൂ, ഓരോ ശനിയാഴ്ചയും പേ ഔട്ട് ഉണ്ടാകും എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍. വെബ് സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചുവെങ്കിലും ഡീറ്റെയില്‍സ് ഹിഡനാണെന്നും പറയുന്നു.
കത്ത് മുഖേനയും തട്ടിപ്പ്

വെബ്‌സൈറ്റ് വിവരങ്ങള്‍ ഹിഡനാണെന്നു പറയുമ്ബോള്‍ ഇത് തട്ടിപ്പുകാരുടെ ഒരു രീതിയായി സംശയിക്കണം. കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന വെബ് സൈറ്റിന്റെ ബാക്ക് അഡ്രസ് യൂസ് ചെയ്താണോ തട്ടിപ്പ് നടക്കുന്നതെന്നും സംശയിക്കുന്നു. ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ആകാം ഇത്തരത്തിലുള്ള രീതി ഉപയോഗിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരോട് മൊബൈല്‍ നമ്ബറും ജില്ലയും മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഏതുതരത്തിലുള്ള തട്ടിപ്പാണെന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരും.

ഡോ. പാട്ടത്തില്‍ ധന്യാമേനോന്‍,

സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!