KSDLIVENEWS

Real news for everyone

ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് കേസ് പട്ടികയിൽ ഉൾപ്പെടാത്ത ഒരു ഇന്ത്യൻ പ്രദേശം

SHARE THIS ON

ഇന്ത്യയില്‍ കോവിഡ് മഹാമാരി തുടങ്ങിയിട്ട് ഏകദേശം എട്ട് മാസത്തോളമായി. എന്നാല്‍ ഇക്കാലമത്രയും അരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് കേസ് പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരു പ്രദേശം ഇന്ത്യയിലുണ്ട്. രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപാണ് കൊറോണയെ കടത്താതെ നിര്‍ത്തിയിരിക്കുന്ന ഏക പ്രദേശം.

64000 പേരാണ് വിവിധ ദ്വീപുകളിലായി ഇവിടെ താമസിക്കുന്നത്. ദ്വീപിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വരുന്നവര്‍ക്ക് ക്വാറന്‍്റീന്‍ കര്‍ശനമായി പാലിക്കണം. മാര്‍ച്ചില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് തന്നെ വിനോദ സഞ്ചാരികളുടെ വരവ് വിലക്കിയിരുന്നു. കപ്പല്‍ യാത്രക്കാരുടെ പ്രീബോര്‍ഡിങ് പരിശോധന ഫെബ്രുവരി 1നും വിമാനയാത്രക്കാരുടേത് ഫെബ്രുവരി 9നും തുടങ്ങിയിരുന്നു.പിന്നീട് പ്രദേശവാസികളെ മാത്രമാണ് തിരികെ വരാന്‍ അനുവദിച്ചത്. ആശുപത്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ്, രോഗവ്യാപനത്തിന്‍റെ പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു.

വ്യക്തിശുചിത്വവും സമൂഹികാകലവും പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. സാനിറ്റൈസര്‍, സോപ്പ് എന്നിവയുടെ ഉപയോഗവും കര്‍ശനമാക്കി. രാത്രി കര്‍ഫ്യു ഉള്‍പ്പെടെ നടപ്പാക്കി. ആരാധനാലയങ്ങളും കടകളുമൊക്കെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ മാത്രം തുറക്കും. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ആണ് ക്ലാസ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!