ബദിയടുക്കയിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങി മരിച്ച നിലയിൽ

ബദിയടുക്ക: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏല്‍ക്കാന ഭണ്ഡാരടുക്കയിലെ പരേതനായ ഐത്തപ്പയുടെയും പ്രേമയുടെയും മകള്‍ പ്രതിമ(19)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കാസര്‍കോട്ട് ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു. കുളിക്കാന്‍ പോയ മകളെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ചെന്ന് നോക്കിയപ്പാഴാണ് ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഡിസംബര്‍ 24ന് കുമ്പള ബംബ്രാണയിലെ ഒരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. സഹോദരങ്ങള്‍: മകിത, മന്‍വിത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

