‘ ഇപ്പോൾ എല്ലാം ബാറ്റ്സ്മാൻമാർക്ക് അനുകൂലം ‘ ; ട്വന്റി 20 ക്രിക്കറ്റിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് സുനിൽ ഗവാസ്കർ

ദില്ലി : നിലവിൽ ടി 20 ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാർക്ക് അനുകൂലമായ നിയമങ്ങളാണ് കൂടുതൽ ഉള്ളതെന്ന് സുനിൽ ഗവാസ്കർ . ഫാസ്റ്റ് ബൗളർമാർക്ക് ഒരു ഓവറിൽ രണ്ട് ബൗൺസർ അനുവദിക്കണമെന്നും അതോടൊപ്പം ബൗണ്ടറികൾ കൂടുതൽ നീട്ടുന്ന കാര്യം അധികാരികൾ ആലോചിക്കണമെന്നും ഗവസ്കർ പറഞ്ഞു . ആദ്യത്തെ മൂന്ന് ഓവറിൽ വിക്കറ്റെടുക്കുന്ന ബൗളർമാർക്ക് ഒരു ഓവർ കൂടി അധികം നൽകണമെന്നും . ബൗളർ പന്തെറിയുന്നതിന് മുൻപ് ബാറ്റ്സ്മാൻ ക്രീസിൽ നിന്ന് പുറത്തുപോവുകയും നോൺ ട്രൈക്കറെ ബൗളർ പുറത്താക്കുകയും ചെയ്താൽ പെനാൽറ്റി ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . പന്തെറിയുന്നതിന് മുൻപ് നോൺ സ്ട്രൈക്കർ ക്രീസ് വിട്ട് ഒരുപാട് ദൂരം പോകുന്നുണ്ടോ എന്ന് തേഡ് അമ്പയർ നോക്കണമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു .

