“മോദിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടം”; പരിഹാസവുമായി രാഹുൽ ഗാന്ധി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . മോദിക്ക് ചില വിഷയങ്ങളെക്കുറിച്ച് ധാരണയില്ല , എന്നാൽ അത് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാൻ കൂടെയുള്ളവർക്ക് സാധിക്കുന്നില്ലെന്നതാണ് അപകടകരമെന്ന് രാഹുൽ പറഞ്ഞു . കാറ്റാടിയന്ത്രങ്ങൾ ഉപയോഗിച്ച് ഈർപ്പത്തെ ജലമാക്കി മാറ്റാമെന്ന മോദിയുടെ പ്രസ്താവനയെക്കുറിച്ചാണ് രാഹുലിന്റെ പരിഹാസം.

