KSDLIVENEWS

Real news for everyone

രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 85,53,657 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 79,17,373 ലക്ഷവും ;
24 മണിക്കൂറിനിടെ 45,903 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 490 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 45,903 പേര്‍ക്ക്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 48,405 പേരാണ് രോഗമുക്തി നേടിയത്.

ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 85,53,657 ആയി. ഇന്നലെ 490 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,26,611ല്‍ എത്തി.

നിലവില്‍ രാജ്യത്ത് 5,09,673 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 2992 പേര്‍ കുറവാണിത്.

ഇതുവരെ 79,17,373 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!