അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 10,288,480 ആയി

അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 10,288,480 ആയി ഉയര്‍ന്നു. ആകെ മരണ സംഖ്യ 243,768 ആവുകയും ചെയ്തു.6,483,420 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 3,561,292 പേര്‍ ചികിത്സയിലുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 157,602,857 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,07,19,481 ആയി. മരണസംഖ്യയും കുതിച്ചുയരുകയാണ്. 12,61,676 പേരാണ് ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അമ്ബത്തേഴ് ലക്ഷം കടന്നു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

