KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 67 പേർക്കും. 91 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 09. 11-2020

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കോവിഡ്, 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 67 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1511 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4975 പേര്‍

വീടുകളില്‍ 4420 പേരും സ്ഥാപനങ്ങളില്‍ 555 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4975 പേരാണ്. പുതിയതായി 284 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 166 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 55 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 83 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 161 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

19790 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 983 പേര്‍ വിദേശത്ത് നിന്നെത്തിയവരും 759പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18070 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ അഞ്ച് മരണം കൂടി

പുതിയതായി അഞ്ച് പേരുടെ മരമം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അജാനൂര്‍ പഞ്ചായത്തിലെ ഹരിദാസ് (58), കുംബഡാജെ പഞ്ചായത്തിലെ അബ്ദുള്ള (58), കാഞ്ഞങ്ങാട് നഗരസഭയിലെ കുഞ്ഞിപ്പെണ്ണ് (75), ബെള്ളൂര്‍ പഞ്ചായത്തിലെ പത്മനാഭ ബള്ളാല്‍ (72), ബേഡഡുക്ക പഞ്ചായത്തിലെ വിജയന്‍ നായര്‍ എ (47) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 209 ആയി.

തിങ്കളാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-

അജാനൂര്‍- 6
ബദിയഡുക്ക-
ബളാല്‍-2
ചെമ്മനാട്- 3
ചെങ്കള- 7
ചെറുവത്തൂര്‍- 17
കള്ളാര്‍-1
കാഞ്ഞങ്ങാട്- 7
കാറഡുക്ക- 1
കാസര്‍കോട്- 7
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം- 1
കുമ്പള-1
മധൂര്‍-2
മംഗല്‍പാടി- 4
മഞ്ചേശ്വരം-3
നീലേശ്വരം- 7
പൈവളിഗെ- 1
പള്ളിക്കര- 6
പനത്തടി- 3
പിലിക്കോട്- 3
പുല്ലൂര്‍പെരിയ-1
പുത്തിഗെ-1
തൃക്കരിപ്പൂര്‍-1
ഉദുമ-1
വലിയപറമ്പ-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!