KSDLIVENEWS

Real news for everyone

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

SHARE THIS ON

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ ആ​ശു​പ​ത്രി​യി​ല്‍. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആശുപത്രിയിലെ ഫ്‌ളു ക്ലിനിക്കിലാണ് നിലവില്‍ അദ്ദേഹമുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആശുപത്രിയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സ്വകാര്യ ആശുപത്രി അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കൊപ്പം വാര്‍ധ്യകസഹജമായ പ്രശ്‌നങ്ങളും ബുദ്ധദേബ് ഭട്ടാചാര്യ നേരിടുന്നുണ്ട്.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ് ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജിയും ട്വീ​റ്റ് ചെ​യ്തു. ബു​ദ്ധ​ദേ​വ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു.

2000-11 കാലത്ത് ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!