KSDLIVENEWS

Real news for everyone

ട്വന്റി-20 വനിതാ ലോകകപ്പ് ഇന്നുമുതല്‍, കന്നിക്കിരീടം തേടി ഇന്ത്യ; ആദ്യമത്സരം പാകിസ്ഥാനെതിരെ

SHARE THIS ON

കോപ്‌ടൗണ്‍: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരുന്ന ട്വന്റി-20 വനിതാ ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാകും. കേപ്ടൗണില്‍ ഇന്ന് രാത്രി 10.30 മുതല്‍ തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. വനിതാ ക്രിക്കറ്റ് സ്വീകാര്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാലഘട്ടത്തിലാണ് ട്വന്റി-20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാകുന്നത്. ആദ്യ വനിതാ ഐ.പി.എല്ലിനുള്ള താരലേലം 13ന് നിശ്ചയിച്ചിരിക്കെ മികച്ച പ്രകടനം നടത്തി ഫ്രാഞ്ചൈസികളുടെ ശ്രദ്ധനേടാനും താരങ്ങള്‍ക്ക് അവസരമുണ്ട്. വനിതാ ഐ.പി.എല്‍ താരലേലത്തിന് മുമ്ബ് അയര്‍ലന്‍ഡ് ഒഴികെയുള്ള ടീമുകളുടെ ആദ്യമത്സരം കഴിയും.കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് 2020ല്‍ ഓസ്ട്രേലിയയിലാണ് ഇതിന് മുമ്ബ് വനിതാ ട്വന്റി-20 ലോകകപ്പ് നടന്നത്. മെല്‍ബണ്‍ വേദിയായ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഫൈനല്‍ മത്സരം കാണാന്‍ ഒരു ലക്ഷംപേരാണ് എത്തിയത്.ഈ മാസം 26നാണ് ഇത്തവണത്തെ ഫൈനല്‍. പത്ത് ടീമുകള്‍ പത്ത് ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് എ ഓസ്ട്രേലിയ, ബംഗ്ലാദേശ്,ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക. ഗ്രൂപ്പ് ബി ഇംഗ്ലണ്ട്, ഇന്ത്യ,അയര്‍ലന്‍ഡ്,പാകിസ്ഥാന്‍,വെസ്റ്റിന്‍ഡീസ്. പ്രതീക്ഷയോടെ ഇന്ത്യ കന്നി ലോകകിരീടം തേടിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ കൈയകലെ നഷ്ടമായ ട്വന്റി-20 ലോകകിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാനാണ് ഹര്‍മ്മന്‍പ്രീതും സംഘവും പാ‌ഡ് കെട്ടുന്നത്. അണ്ടര്‍ 19 ട്വന്റി-20 ലോക കിരീടം കഴിഞ്ഞ ദിവസം ഷഫാലി വര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് നേടാനായത് സീനിയേഴ്സിനും പ്രചോദനമാണ്. ഇന്ത്യന്‍ ടീം: ഹര്‍മ്മന്‍, സ്‌മൃതി,അഞ്ജലി,യസ്തിക,ഹര്‍ലീന്‍, രാജേശ്വരി, റിച്ച,ശിഖ, രേണുക,ജമൈമ, ഷഫആലി, ദീപ്തി,ദേവിക, പൂജ, രാധ. 8- വനിതാ ട്വന്റി-20 ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഇത്തവണത്തേത്. 5- തവണ ലോകകിരീടം നേടിയ ആസ്ട്രേലിയയാണ് ഫേവറിറ്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!