KSDLIVENEWS

Real news for everyone

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും ; മരങ്ങൾ കടപുഴകി , ഗതാഗതം തടസ്സപ്പെട്ടു

SHARE THIS ON

എറണാകുളം : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും. മരങ്ങള്‍ കടപുഴകി വീണതിനാലും റോഡില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്നും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ആലുവ പെരുമ്ബാവൂര്‍ ഭാഗത്ത് വൈകീട്ട് 5.30 ഓടെയാണ് മഴ ലഭിച്ചത്.

ആലുവയിലെ വിവിധയിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടത്. പെരുമ്ബാവൂരിനടുത്ത് ഓടക്കാലയില്‍ മരം വീണതിനാല്‍ ആലുവ മൂന്നാര്‍ റൂട്ടില്‍ ഗതാഗത തടസ്സം ഉണ്ടാക്കി. പിന്നീട് അഗ്നിശമന സേനയെത്തി മരങ്ങള്‍ മുറിച്ച്‌ മാറ്റിയശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!