ഫെബ്രുവരിയിൽ നടന്ന ജെഇഇ മെയിൻ പരീക്ഷാഫലം : മുഴുവൻ മാർക്കും നേടിയത് 6 പേർ

ദില്ലി: ഫെബ്രുവരിയില്‍ നടന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. nta.ac.in, ntaresults.nic.in,jeemain.nta.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. ദേശീയതലത്തില്‍ 6 പേര്‍ മുഴുവന്‍ മാര്‍ക്കും നേടി. 99.999 പെര്‍സെന്റൈല്‍ നേടിയയത് തെലങ്കാന സ്വദേശിനിയായ കൊമ്മ ശരണ്യയാണ്. പെണ്‍കുട്ടികളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണിത്. മഹാരാഷ്ട്ര സ്വദേശി സിദ്ധാന്ത് മുഖര്‍ജ്ജി, ഗുജറാത്ത് സ്വദേശി അനന്തകൃഷ്ണ, രാജസ്ഥാന്‍ സ്വദേശി സാകേത്, ഡല്‍ഹി സ്വദേശികളായ പ്രവാര്‍ കടാരിയ, പ്രബല്‍ ദാസ്, ചണ്ഡീഗഢ് സ്വദേശി ഗുര്‍മീത് സിങ് എന്നിവരാണ് മുഴുവന്‍ മാര്‍ക്കും നേടിയത്.
6.52 ലക്ഷം പേരാണ് ഫെബ്രുവരി 23 മുതല്‍ 26 വരെ നടന്ന പരീക്ഷ എഴുതിയത്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലും ജെഇഇ മെയിന്‍ പരീക്ഷ നടക്കാനുണ്ട്.ഈ പരീക്ഷകള്‍ക്കായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലും ഇപ്പോള്‍ തുറന്നിട്ടുണ്ട്. ഈ സെഷനുകളും പൂര്‍ത്തിയാക്കിയ ശേഷം അഖിലേന്ത്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
Post your Comment

