KSDLIVENEWS

Real news for everyone

റോഡിലൂടെ വിവസ്ത്രനായി ബൈക്ക് യാത്ര നടത്തിയയാൾക്കെതിരെ പോലീസ് കേസെടുത്തു

SHARE THIS ON

റോഡിലൂടെ വിവസ്ത്രനായി ഇരുചക്രവാഹനം ഓടിച്ച ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂര്‍ണ്ണ നഗ്നനായി വണ്ടിയോടിച്ചു പോകുന്നയാളെ കണ്ട മറ്റു യാത്രക്കാരാണ് സംഭവം ആദ്യം അറിഞ്ഞത്. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് വാസ്തവമാണെന്നു അറിയുകയും ചെയ്തു.

ഹൈദരാബാദിലെ പ്രധാന നിരത്തിലാണ് ഇയാള്‍ വിവസ്ത്രനായി വണ്ടിയോടിച്ചത്. ഇവിടെ എന്ത് നടന്നാലും പതിയാന്‍ വിധം സി.സി.ടി.വി. ക്യാമറാ സംവിധാനങ്ങളുണ്ട്. നഗരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഇതുവഴി പോലീസ് കൃത്യമായി മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലുമെത്തി. തിരുമലഗിരി പ്രദേശത്താണ് ഇയാള്‍ പട്ടാപ്പകല്‍ നഗ്നനായി വണ്ടിയോടിച്ചത്.

മരീഡ്പള്ളിയില്‍ നിന്നും ആരംഭിക്കുന്ന റോഡിലാണ് ഇയാള്‍ ബൈക്കുമായി ഇറങ്ങിയത്. സംഭവത്തെക്കുറിച്ച്‌ പോലീസുകാര്‍ പറയുന്നതിങ്ങനെ:

“ഒരു ഹൗസിങ് കോളനിയില്‍ നിന്നുമാണ് ഇയാള്‍ ബൈക്ക് മോഷ്‌ടിച്ചത്. ശേഷം തിരുമലഗിരിയിലേക്ക് ഈ ബൈക്കുമായി എത്തി നഗ്നനായി റോന്തുചുറ്റുകയായിരുന്നു. ഇതേ ബൈക്കുമായി ഇയാള്‍ മറ്റൊരു സ്ഥലത്തുമെത്തി. അവിടെ ആരും ഇല്ലെന്നു കണ്ടതും ബൈക്ക് ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നു.” ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി കരുതുന്നതായും പോലീസ് അറിയിച്ചു. കേസ് എടുത്ത് അന്വേഷിച്ചുവരികയാണ്.

നഗ്നയായി സൈക്കിളില്‍ പ്രദക്ഷിണം നടത്തി യുവതി

ബന്ധുവിന്റെ അപ്രതീക്ഷിതമായ മരണമാണ് മാനസികാരോഗ്യത്തെ കുറിച്ചുള്ള ഗൗരവമേറിയ ചിന്തയിലേക്ക് ലണ്ടന്‍ സ്വദേശിയായ കെറി ബാര്‍ണസ് എന്ന യുവതിയെ പ്രേരിപ്പിച്ചത്. മാനസിക ആരോഗ്യം നശിച്ച്‌ ജീവിതം തകര്‍ന്നു പോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നത് കെറിയെ അസ്വസ്ഥയാക്കി.

വിഷാദ രോഗത്തെ തുടര്‍ന്നാണ് കെറിയുടെ ബന്ധു ആത്മഹത്യയില്‍ അഭയം തേടിയത്. ഇതോടെ മാനസികാരോഗ്യത്തെ കുറിച്ചും ആത്മഹത്യയ്ക്കെതിരെയും ബോധവത്കരണം നടത്താന്‍ കെറി തീരുമാനിച്ചു. ഇതിനായി വ്യത്യസ്ത വഴിയാണ് കെറി സ്വീകരിച്ചത്.

പൂര്‍ണ നഗ്നയായി സൈക്കിളില്‍ സവാരി നടത്തുക എന്ന സുഹൃത്തിന്റെ തമാശരൂപേണയുള്ള അഭിപ്രായം പ്രായോഗികമാക്കാനായിരുന്നു കെറിയുടെ തീരുമാനം. തന്റെ ക്യാമ്ബെയിനിലൂടെ ലഭിക്കുന്ന പണം മാനസികാരോഗ്യ രംഗത്ത് ചെലവഴിക്കാനും കെറി തീരുമാനിച്ചു.

നവംബറിലെ തണുപ്പന്‍ കാലാവസ്ഥയില്‍ പൂര്‍ണ നഗ്നയായുള്ള സൈക്കിള്‍ യാത്ര ഒട്ടും സുഖകരമായിരുന്നില്ല. കടന്നു പോയ വഴികളിലെ ജനങ്ങളുടെ പ്രതികരണവും മികച്ചതായിരുന്നു. പൊലീസും നല്ല രീതിയില്‍ സഹകരിച്ചു. ഡൗണിങ് സ്ട്രീറ്റില്‍ തന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിന് വനിത പൊലീസ് ഉദ്യോഗസ്ഥ പിഴ ഈടാക്കിയതിനെ കുറിച്ച്‌ കെറി പറയുന്നു.

Summary: A man was seen riding a two-wheeler naked. He was spotted along the major thoroughfare in the busy city of Hyderabad. According to police, the person rode a stolen bike and he left that in a less-crowded street. Police has registered a case based on CCTV footage

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!