KSDLIVENEWS

Real news for everyone

മംഗലാപുരത്തെ പ്രശസ്ത ഡോക്ടർ മുഹമ്മദ് ഇസ്മായിൽ ചിത്താരി ഡയാലിസിസ് സെന്റർ സന്ദർശിച്ചു

SHARE THIS ON

ചിത്താരി : ചിത്താരി ഡയാലിസിസ് സെന്റർ മംഗലാപുരത്തെ പ്രശസ്ത ഡോക്ടർ ഇസ്മായിൽ സന്ദർശിച്ചു . കൂടെ സാമൂഹ്യ പ്രവർത്തകനും , വ്യവസായ പ്രമുഖനുമായ അബൂബക്കർ കുറ്റിക്കോലിന്റെ സഹോദരനും, മാവുങ്കാൽ സഞ്ജീവനി ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ അഷ്‌റഫ് കുറ്റിക്കോലും കൂടെ ഉണ്ടായിരുന്നു . നവമാധ്യമങ്ങളിൽ കൂടി ചിത്താരി ഡയാലിസി സ്സെന്ററിന്റെ പ്രവർത്തനത്തെ കുറിച്ചു അറിഞ്ഞിരുന്നുവെന്നും , ഇതിനു നേതൃത്വം കൊടുക്കുന്ന ചെറുപ്പക്കാരെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്നും ഡോ മുഹമ്മദ് ഇസ്മായിൽ പറഞ്ഞു . ചിത്താരി ഡയാലിസിസ് സെന്ററിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന്എല്ലാ നന്മകളും നേരുന്നു എന്നും , തന്റെ ഭാഗത്ത് നിന്നുള്ള എല്ലാ വിധ സഹായ സഹകരണങ്ങൾ ഉണ്ടാവുമെന്നും അറിയിച്ചു .

വൺ ഫോർ അബ്ദുൽ റഹ്മാൻ ,കെ യു ദാവൂദ് ,ബഷീർ മാട്ടുമ്മൽ ,അബ്ദുള്ള ഹാജി പൂച്ചക്കാടൻ , സുബൈർസി പി , യൂറോ അബ്ദുള്ള , ഫൈസൽ അമാനത്ത് , കുഞ്ഞി മൊയ്‌ദീൻ മുട്ടുംതല , റഫീഖ് ബെസ്റ്റ് ഇന്ത്യ , ബഷീർ കുശാൽ , ഖാലിദ് കുന്നുമ്മൽ , ഫസൽ ചിത്താരി , കരീം സി കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!