മുസ്ലിം ലീഗ് സ്ഥാപക ദിനം ആരിക്കാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റി പ്രഭാതഭേരി നടത്തി

ആരിക്കാടി :അഭിമാനകരമായ അസ്തിത്വത്തിനായി നീണ്ട ഏഴ് പതിറ്റാണ്ടിലേറെക്കാലമായി ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച മുസ്ലിംലീഗ് പ്രസ്ഥാനത്തിൻറെ സ്ഥാപക ദിനമായ മാർച്ച് 10 ആരിക്കാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റി പ്രഭാതഭേരി നടത്തി
ആരിക്കാടി ഖിളറിയ നഗറിൽ നിന്നും ആരംഭിച്ചു ഓൾഡ് റോഡ്, ടിപ്പു നഗർ, കുമ്പോൽ വഴി ആരിക്കാടി ജംക്ഷനിൽ സമാപിച്ചു.
മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് ,ട്രഷറർ അഷ്റഫ് കർള,സെക്രട്ടറി എ കെ ആരിഫ് ,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് കൊടിയമ്മ ,ലീഗ് ആരിക്കാടി ശാഖാ പ്രസിഡണ്ട് സയ്യിദ് യഹ്യ തങ്ങൾ,ബി എ റഹിമാൻ ആരിക്കാടി,കുമ്പോൽ ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുമ്പോൾ, സിദ്ദീഖ് പുജൂർ സിദീഖ് ദണ്ഡുകോളി. ഹമീദ് ഓൾഡ് റോഡ്. അബ്ദുല്ല ഹാജി ബന്നങ്കുളം, അബ്ബാസ് സൂപ്പി,പി എ ഇബ്രാഹിം മയസൂര്, റസാഖ് പടിഞ്ഞാർ,ഹസ്സൻ,ടി.കെ ജമാൽ,ഫാറൂഖ് കുമ്പോൽ മജീദ്പച്ചമ്പല,മുസ്തഫ ചെമ്മങ്കോട്,തുടങ്ങിയവർ പങ്കെടുത്തു

