നിയമസഭാ തെരെഞ്ഞെടുപ്പ്; ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് മഞ്ചേശ്വരത്ത്, കുറവ് കാഞ്ഞങ്ങാട്

കാസർകോട്: ഏറ്റവും ഒടുവിൽ ഔദ്യോഗികമായി ലഭിച്ച കണക്കുപ്രകാരം കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ടുരേഖപ്പെടുത്തിയത് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ. 81.04 ശതമാനം പേരാണ് ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് മൂന്നുമുന്നണികളും സ്ഥാനാർത്ഥികളും . പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത് തൃക്കരിപ്പൂർ നിയമസഭാ മണ്ഡലമാണ് – 79.64 ശതമാനം . കാസർകോട് മണ്ഡലത്തിൽ 79.61 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഉദുമ മണ്ഡലത്തിൽ 78.07 ശതമാനം പേർ വോട്ടുരേഖപ്പെടുത്തിയപ്പോൾ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് – 77.24 ശതമാനം .

