KSDLIVENEWS

Real news for everyone

വീഴ്ചകള്‍ നിരത്തി രാജ്യാന്തര മാധ്യമങ്ങള്‍; ആര്‍.എസ്.എസ്സിനും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്‌

SHARE THIS ON

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം വ്യാപനം ഗൗവത്തോടെ മുൻകൂട്ടി കാണുന്നതിലും അത് നേരിടുന്നതിലുമുണ്ടായ പോരായ്മകൾ ബി.ജെ.പി.-ആർ.എസ്.എസ്. അണികളിൽ സർക്കാരിനെതിരായ അസ്വസ്ഥത സൃഷ്ടിച്ചിട്ടുള്ളതായി റിപ്പോർട്ട്. 2014-ൽ അധികാരത്തലേറിയതിന് ശേഷം മോദി സർക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായാണ് വിദേശ മാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നത്.
സർക്കാരിന്റെ വീഴ്ചയാണ് ഇന്ത്യയിൽ കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമാക്കിയതിന്റെ പ്രധാന കാരണമെന്ന് വിദേശ ഏജൻസി റിപ്പോർട്ടുകൾ തുടരെ തുടരെ വരുന്നുണ്ട്.. കോവിഡ് രണ്ടാം വരവിനെ നേരിടുന്നതിൽ മോദി സർക്കാർ കാണിച്ച അലംഭാവം പൊറുക്കാനാവാത്ത വീഴ്ചയാണെന്ന് രാജ്യാന്തര മേഡിക്കൽ ജേണൽ ലാൻസെറ്റ് മുഖപ്രസംഗത്തിലെഴുതിയത്.
രാജ്യാന്തര തലത്തിൽ ഇത്തരം വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലും സംഘപരിവാരത്തിലും സർക്കാർ കുറച്ചുകൂടി ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യമുയരുകയാണ് . ഓക്ജിസനടക്കമുള്ള വിഷയങ്ങളിൽ ഹൈക്കോടതികളിൽനിന്നും സുപ്രീം കോടതിയിൽനിന്നുമുണ്ടായ തിരിച്ചടികളും മറ്റൊരു വശത്ത് നേരിടേണ്ടി വന്നു.
രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സർക്കാരിന്റെ തയ്യാറെടുപ്പുകളുടെ പോരായ്മകളും ലോകത്തിന് മുന്നിൽ തുറന്നുക്കാട്ടപ്പെടുന്ന സ്ഥിതിയുണ്ടായതായി ഒരു മുതിർന്ന നോതാവ് സാക്ഷ്യപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. രാജ്യതലസ്ഥാനത്ത് പോലും ആളുകൾ പ്രാണവായുവിനായി നെട്ടോട്ടമോടുന്ന കാഴ്ച ലോകത്തിന് മുന്നിൽ അവതരിക്കപ്പെട്ടു. രാജ്യം സ്വയംപര്യപ്തമാണെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇതെല്ലാം വന്നത്
ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനിയും മൂന്ന് വർഷങ്ങളുണ്ടെങ്കിലും അടുത്ത വർഷം നടക്കുന്ന യു.പി. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആർ.എസ്.എസ്. നേതൃത�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!