KSDLIVENEWS

Real news for everyone

കോവിഡ്​ രോഗികള്‍ ആശുപത്രിയില്‍ പോവേണ്ട, തന്‍റെ ഉപദേശം കേട്ടാല്‍ മതിയെന്ന് ബാബാ രാംദേവ്​; പരാതിയുമായി ഐ.എം.എ​

SHARE THIS ON

ജലന്ധർ (പഞ്ചാബ്​): യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ്​ പ്രസിഡന്‍റ്​ ഡോ. നവ്​ജോത്​ സിങ്​ ദാഹിയ പൊലീസിൽ പരാതി നൽകി. കോവിഡ്​ രോഗികളെ കളിയാക്കുകയും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ അവഹേളിക്കുകയും രോഗികളെ തെറ്റിദ്ധരിപ്പിച്ച്​ ഭീതി പരത്തുകയും ചെയ്​തുവെന്നാണ്​ പരാതിയിൽ പറയുന്നത്​. വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണ് ബാബാ രാംദേവിന്‍റെ പ്രവർത്തിയെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. കേസിനാധാരമായി ബാബാ രാംദേവിന്‍റെ വിഡിയോ അദ്ദേഹം പൊലീസിന്​ കൈമാറി. ‘കോവിഡ്​ രോഗികൾക്ക്​ കൃത്യമായി ശ്വാസമെടുക്കേണ്ടത്​ എങ്ങിനെയാണെന്ന്​​ അറിയില്ല. ഇതിനാൽ തന്നെ നെഗറ്റീവിറ്റി പരത്തുകയും ഓക്​സജിൻ ക്ഷാമമാണെന്നും ശ്​മശാനങ്ങളിൽ സ്​ഥലമില്ലെന്നും പരാതിപ്പെടുന്നു’ -വിഡിയോയിൽ രാംദേവ്​ രോഗികളെ പഴി പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനൽ കേസ്​ ചാർജ്​ ചെയ്യണമെന്നും ദാഹിയ കമീഷണർക്ക്​ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കോവിഡ്​ ബാധിതരായവർ ചികിത്സക്കായി ആശുപത്രികളിൽ പോകരുതെന്നും പകരം തന്‍റെ ഉപദേശം സ്വീകരിച്ചാൽ മതിയെന്നും ബാബാ രാംദേവ്​ പറഞ്ഞതായി പരാതിയിൽ ഡോക്​ടർ പറയുന്നു. ആന്‍റിബയോട്ടിക്​ കുത്തിവെപ്പുകളും റെംഡെസിവിറും വഴ​ി സർക്കാർ-സ്വകാര്യ ആശുപത്രകളിലെ ഡോക്​ടർമാർ കോവിഡ്​ രോഗികളെ മരണത്തിലേക്ക്​ തള്ളിവിടുകയാണെന്ന ഗുരുതരമായ ആരോപണവും ബാബ രാംദേവ്​ വിഡിയോയിലൂടെ ഉന്നയിച്ചതായി ദാഹിയ പരാതിപ്പെട്ടു. ‘തികച്ചും വാസ്​തവ വിരുദ്ധമായ പ്രസ്​താവനകൾ മുഖേന ബാബാ രാംദേവ്​ ആളുകളെ ഭീതിപ്പെടുത്തുകയാണ്​. ഇതേത്തുടർന്ന്​ ജനങ്ങൾ ആശുപത്രിയിലേക്ക്​ ചികിത്സ തേടിയെത്താൻ വിമുഖത കാണിക്കുകയാണ്​. ഇത്​ കോവിഡിനെതിരായ സർക്കാറിന്‍റെ പോരാട്ടത്തിന്​ വിലങ്ങുതടിയാകുന്നു’ -അദ്ദേഹം അഭിപ്രായ​െപട്ടു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ഐ.എം.എയിലെ പ്രമുഖനാണ്​ ഡോ. ദാഹിയ. പരാജിതനായ പ്രധാനമന്ത്രിയെന്നാണ്​ അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്​. തെരഞ്ഞെടുപ്പ്​ നടന്ന സംസ്​ഥാനങ്ങളിൽ കൂറ്റൻ റാലികൾ നടത്തിയും കുംഭമേള നടത്താൻ അനുമതി കൊടുത്തും മോദി സൂപ്പർ സ്​പ്രെഡറായി മാറിയതായി അദ്ദേഹം ആ​േരാപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!