KSDLIVENEWS

Real news for everyone

കൊച്ചിയില്‍ കെ.എസ്.ആർ.ടി.സിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

SHARE THIS ON

കൊച്ചി: വൈറ്റില ചക്കരപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ രണ്ടു പേരാണ് മരിച്ചത്.

നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനെ ബൈക്കില്‍ വരുകയായിരുന്ന യുവാക്കള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിന് പുറകിലൂടെ വന്ന കെ.എസ്.ആര്‍.ടി.സിയുടെ മൂകാമ്പിക- തിരുവന്തപുരം സൂപ്പര്‍ ഡീലക്‌സ് ബസിന്റെ അടിയിലേക്ക് ബൈക്ക് കുടുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!