KSDLIVENEWS

Real news for everyone

ഇനി ട്രെയിനിറങ്ങി വിമാനം കയറാം; ഇത്തിഹാദ് റെയിൽ അൽ മക്തൂം വിമാനത്താവളത്തിലേക്ക്

SHARE THIS ON

അബുദാബി/ ദുബായ്: ലോകത്തെ ഏറ്റവും വലിയ എയർപോർട്ടുമായി ഇത്തിഹാദ് റെയിലിനെ ബന്ധിപ്പിക്കും. യാത്രാരംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്ന ദുബായ് വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലാണ് ഇത്തിഹാദ് റെയിൽ എത്തുക.

വർഷത്തിൽ 26 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകും വിധം വികസിപ്പിക്കുന്ന വിമാനത്താവളവുമായി ഇത്തിഹാദ് റെയിലും ദുബായ് മെട്രോയും ബന്ധിപ്പിക്കുമെന്ന് ദുബായ് എയർപോർട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.

ഇത്തിഹാദ് റെയിലിന്റെ പാത വിമാനത്താവളത്തിന് തൊട്ടടുത്തെത്തും. ട്രെയിൻ ഇറങ്ങി എയർപോർട്ടിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് നിർമാണം ആലോചിക്കുന്നത്. ഇത് അബുദാബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകും. 3400 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന ദുബായ് മെട്രോ ഗോൾഡ് ലൈൻ ഡിഡബ്ല്യുസിയുമായി ബന്ധിപ്പിക്കും. 42 കിലോമീറ്റർ പാത 15 പ്രധാന മേഖലകളെ വിമാനത്താവളവുമായി കോർത്തിണക്കും.

∙എയർപോർട്ട് എക്സ്പ്രസ്
ദുബായിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് വേഗത്തിൽ എത്താൻ എയർപോർട്ട് എക്സ്പ്രസ് ട്രെയിനുകളും സർവീസ് നടത്തും.

error: Content is protected !!