പരുക്കേറ്റ സുഹൃത്തിനെ രാത്രി വഴിയിൽ തള്ളി; നടുവൊടിഞ്ഞ് മരണം…

അടിമാലി ∙ ബൈക്ക് മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ രാത്രിയിൽ നടുറോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സുഹൃത്ത് അറസ്റ്റിൽ. ഗുരുതരമായി പരുക്കേറ്റ പുത്തൻപുരയ്ക്കൽ ചന്ദ്രന്റെ (45) മരണത്തിനുത്തരവാദി മരവിച്ച മനുഷ്യത്വമെന്നതു നാടിന്റെ വേദനയായി. സംഭവത്തിൽ ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യാക്കോസാണ് (28) അറസ്റ്റിലായത്.
ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണു ചെങ്കുളത്തിനു സമീപം റോഡരികിൽ നാട്ടുകാർ കണ്ടെത്തിയത്. അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിർത്തിയിരിക്കുന്നതു വഴിയാത്രക്കാർ കണ്ടിരുന്നെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പങ്ക് വ്യക്തമായത്.

