KSDLIVENEWS

Real news for everyone

ശിവശങ്കറിനെ അവരങ്ങ് പൂട്ടും, കേരളത്തിലെ ഏറ്റവും വലിയസമ്പന്നന്‍ പിണറായി’; സ്വപ്ന-ഷാജ് കിരണ്‍ ശബ്ദരേഖ

SHARE THIS ON

പാലക്കാട്: ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് യുഎസിലേക്ക് കടത്തിയെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഈ ശബ്ദരേഖയില്‍ ഉണ്ട്. സ്വപ്നയും ഷാജും സംസാരിക്കുന്നതിനിടെ, ഷാജ് മറ്റൊരാളോട് സംസാരിക്കുന്നതും കേള്‍ക്കാം. എന്നാല്‍ അത് ആരാണെന്ന സ്വപ്നയുടെ ചോദ്യത്തിന് ഷാജ് മറുപടി നല്‍കുന്നില്ല.


സ്വപ്നയുടെ അഭിഭാഷകനും ഉടന്‍ കേസിലെ പ്രതിയാകുമെന്ന് ഷാജ് പറയുന്നത് കേള്‍ക്കാം. അഭിഭാഷകനും പ്രതിയാകുമോ, എന്തിന്- എന്ന സ്വപ്നയുടെ ചോദ്യത്തിന് അയാളെ ഗൂഢാലോചന കേസിലെ പ്രതിയാക്കുമെന്നാണ് ഷാജിന്റെ മറുപടി. ഇന്ന് വൈകുന്നേരത്തോടെ നികേഷ് വരുമെന്നും ഷാജ് പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!