ലോക്കൽ ഗവണ്മെന്റ് മെംബേർസ് ലീഗ്, പ്രതിഷേധ സംഗമം “ഒപ്പ് മതിൽ” സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു

കാസർഗോഡ്: വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും ഫണ്ട് അനുവദിക്കാതെ ത്രിതല പഞ്ചായത്ത് സംവിധാനത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന്റെ തെറ്റായ പ്രവണതകൾക്കെതിരെ ജനപ്രതിനിധികളെ അണിനിരത്തി മുസ്ലിം ലീഗ് നടത്തുന്ന സമരമുറ വർത്തമാന കാലത്ത് ഏറെ പ്രാധാന്യം അറിയിക്കുന്നുവെന്ന് കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപെട്ടു.
ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് സംസ്ഥാന തലത്തിൽ നടത്തുന്ന സമരപരിപാടിയുടെ ഭാഗമായുള്ള ഒപ്പു മതിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കല്ലട്ര. പാവപെട്ടവന്റെ ലൈഫ് ഭവന പദ്ധതിയും ഷേമപെൻഷനും മുടങ്ങി മാസങ്ങൾ ഏറെ ആയി. ബജറ്റിൽ നീക്കിവച്ച പദ്ധതി വിഹിതം ത്രിതല പഞ്ചായത്തുകൾക്ക് ഇതു വരെയും നൽകിയില്ല,എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽ ജി എം എൽ ജില്ലാ സെക്രട്ടറി ബദറുൽ മുനീർ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
കലാഭൻ രാജു, ഹനീഫ പാറ,ജമീല അഹമദ്.ഷമീമ അൻസാരി തുടങ്ങിയർ സംസാരിച്ചു. സകീന ഗോവ നന്ദി പറഞ്ഞു.