രാജമല പെട്ടിമുടി ധനസഹായം: പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്ന് എല്‍ ഡി എഫ് കണ്‍വീനർ എ വിജയരാഘവൻ.

കളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഉത്തരവാദിത്ത്വ രഹിതമായ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കരിപ്പൂരിലെയും പെട്ടിമുടിയിലെയും ദുരന്തങ്ങള്‍ രണ്ടും രണ്ട് രീതിയിലുള്ളതാണ്. പെട്ടിമുടിയില്‍ ദുരന്തത്തിനിരയായവര്‍ക്ക് പുനരധിവാസം ഒരുക്കേണ്ടതുണ്ട്. എന്നാല്‍ കരിപ്പൂരില്‍ അത് ബാധകമല്ല. വസ്തുതള്‍ മറച്ചുവെചച് രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷം.
പ്രതിപക്ഷത്തിന്റെ ഇത്തരം നയസമീപനങ്ങള്‍ ആളുകളുടെ പരിരക്ഷ ഉദ്ദേശിച്ചല്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസും അദ്ദേഹത്തോടൊപ്പം പെട്ടിമുടി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.