ദുരന്തനിവാരണം: കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഹെല്‍പ് ലൈന്‍ സജ്ജമായി, കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.

കാസര്‍കോട്: പ്രളയക്കെടുതിയിലും മഴക്കാല ദുരിതങ്ങളില്‍ അടിയന്തിര ദിരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മറ്റിക്കു കീഴില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ സുന്നി സംഘടനകളെ ഏകോപിച്ച് ദുരന്തനിവാരണ ജില്ലാ ഹെല്‍പ് ലൈന്‍ രൂപീകരിച്ചു. ചെയര്‍മാനായി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയെയും ജനറല്‍ കണ്‍വീനറായി ബായാര്‍ സിദ്ദീഖ് സഖാഫിയെയും ഫൈനാന്‍സ് ഡയറക്ടറായി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവത്തേയും തെരെഞ്ഞുടുത്തു. വിവിധ സെല്‍ കണ്‍വീനര്‍മാരായി ഇന്‍ഫര്‍മേഷന്‍ സെല്‍ ബശീര്‍ പുളിക്കൂര്‍, ഫൈനാന്‍സ് സപ്പോര്‍ട്ടിംഗ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ട്രാന്‍പോര്‍ട്ടിംഗ് കന്തല്‍ സൂപ്പി മദനി, ജനറല്‍ ആക്ഷന്‍ ടീം മൂസ സഖാഫി കളത്തൂര്‍, വളണ്ടിയര്‍ ആക്ഷന്‍ ശാഫി സഅദി, ഫുഡ് സപ്പോര്‍ട്ടിംഗ് ജമാല്‍ സഖാഫി ആദൂര്‍, മെഡിക്കല്‍ ടീം അശ്രഫ് കരിപ്പൊടി എന്നിവരെ തെരെഞ്ഞെടുത്തു. ഒമ്പത് സോണുകളും 45 സര്‍ക്കിളും കേന്ദ്രീകരിച്ച് 500 അംഗ സാന്ത്വനം വളണ്ടിയര്‍മാരെയും സജ്ജമാക്കി. കാസര്‍കോട് പുതിയ ബസ്റ്റാന്റിലെ സുന്നി സെന്റര്‍ കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു. ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ആണ് ഓഫീസ് കണ്‍ട്രോളര്‍. ഇതു സംബന്ധമായി ചേര്‍ന്ന വെബ് മീറ്റിംഗില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് വിഷയാവതരണം നടത്തി. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ശകീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട് നന്ദിയും പറഞ്ഞു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞമ്പാറ, സയ്യിദ് സഹീര്‍ ബുഖാരി, സയ്യിദ് മുനീര്‍ അഹ്ദല്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കെ പി എസ് ബേക്കല്‍, സി എച്ച് അലിക്കുട്ടി ഹാജി, സി എല്‍ ഹമീദ് ചെമ്മനാട്, അബ്ദുല്‍ ഹകീം ഹാജി കളനാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍