യാത്രക്കാരന്റെ ബോംബ് ഭീഷണി അമേരിക്കയില്‍ വിമാനം അടിയന്തരമായി ഇറക്കി.
ന്യൂയോര്‍ക്ക് |അമേരിക്കയിലെ നെവാര്‍ക്കിലെ ടാര്‍മാക്കില്‍ യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി . യുണൈറ്റഡ് എയര്‍ലൈന്‍സിലെ 2304 നമ്പര്‍ വിമാനത്തിലെ യാത്്രക്കാരനാണ് ഭീഷണി ഉയര്‍ത്തിയത്. തുടര്‍ന്ന് വിമാന ജീവനക്കാര്‍ പൈലറ്റിനെ വിവരമറിയിക്കുകയും നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു
സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് യാത്രക്കാരുടെ ലഗേജുകളും വിമാനവും സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതായും,യാത്രക്കാര്‍ സുരക്ഷിതരാണെന്നും വിമാനത്താവള വൃത്തങ്ങള്‍ പറഞ്ഞു